ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. ബുഡാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യതാ ഘട്ടത്തിലെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ യോഗ്യത ഉറപ്പിക്കുന്ന ഉജ്വല പ്രകടനമാണ് നീരജ് ചോപ്ര കാഴ്ചവെച്ചത്.
സീസണിലെ ഏറ്റവും മികച്ച ദൂരമായ 88.77 മീറ്റര്‍ ദൂരം മെറിഞ്ഞാണ് നീരജ് ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. ഇതിലൂടെ 2024ല്‍ നടക്കുന്ന പാരീസ് ഒളിംപിക്സിലേക്കും ഇന്ത്യന്‍ താരം യോഗ്യത നേടി.
ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യക്കായി സ്വര്‍ണവും കഴിഞ്ഞ വര്‍ഷം നടന്ന യൂജിന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നീരജ് നേടിയിരുന്നു. ഞായറാഴ്ചയാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടം നടക്കുക. ഇന്ത്യക്കായി കിഷോര്‍ കുമാര്‍ ജെന, ഡി.പി മനുവും നീരജ് ചോപ്രയ്ക്ക് പുറമെ മത്സരരംഗത്തുണ്ട്.