ജനസേവകരോ? ജനദ്രോഹികളോ?

August 18, 2022 Thursday 06:01 pm

Thiruvananthapuram

കരുവന്നൂർ സഹകരണ ബാങ്ക് കൊളളയുടെ കഥ എല്ലാവരും കേട്ടുപഴകികഴിഞ്ഞ കഥയാണ്. എങ്കിലും നിക്ഷേപിച്ച തുക സ്വന്തം ഭാര്യയുടെ ജീവൻ നിലനിർത്താൻ പോലും ഉപയോഗിക്കാൻ കഴിയാതെ നിസ്സഹായനായി നിന്ന ഒരു മനുഷ്യനോട് യാതൊരു ദയവുമില്ലാതെയുള്ള മന്ത്രിയുടെ പ്രസ്താവനയാണ് ഇവിടെ ചർച്ചയാകുന്നത്. ഒരു സമാധാനത്തിന്റെ മന്ത്രി എന്ന് പറയുന്നത് അവിടുത്തെ ജനങ്ങളുടെ സേവകനാണ്. ആ സ്ഥാനത്തിരിക്കുന്ന ഒരാളാണ് ചികിത്സ ചിലവിനുള്ള പണം കിട്ടാതെ മരിച്ച സ്ത്രീക്ക് ആവിശ്യത്തിനുള്ള പണം നൽകിയിരുന്നെന്നും എന്തുകൊണ്ട് അവർ സർക്കാർ ആശുപത്രിയിൽ പോയില്ല എന്നുമൊക്കെ ആരോപിക്കുന്നത്. സഹധർമിണി മരിച്ച വ്യഥയിൽ പ്രതികരിച്ച ആ ഭർത്താവിന്റെ സമരത്തെ അവർ രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിക്കുക കൂടി ചെയ്തു. യഥാർത്ഥ രാഷ്ട്രീയമെന്തെന്നറിയാതെ, രാഷ്ട്രീയ പ്രവർത്തനമെന്തെന്നറിയാതെ ഭർത്താവിന്റെ പേരിൽ രാഷ്‌ടീയതിലിറങ്ങിയവരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ?