ഒസ്‌കാര്‍ അവാര്‍ഡ്: നോമിനേഷനുകള്‍ പ്രഖ്യാപിച്ചു, ഓപ്പണ്‍ ഹൈമറിന് 13 നോമിനേഷനുകള്‍

January 23, 2024 Tuesday 10:14 pm

Hollywood Park

 96-ാമത് ഒസ്‌കാറിനുള്ള നോമിനേഷൻ ചടങ്ങ് ആരംഭിച്ചു. അഭിനേതാക്കളായ സാസി ബീറ്റ്‌സും ജാക്ക് ക്വെയ്‌ഡും ചേര്‍ന്നാണ് ഈ വര്‍ഷത്തെ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചത്. ഈ വർഷത്തെ ഹോളിവുഡിലെ ബോക്സ് ഓഫീസ് ഹിറ്റുകളായ ഓപ്പൺഹൈമറും ബാർബിയുമാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നത്. ബാര്‍ബി, ഓപ്പണ്‍ഹൈമര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ നോമിനേഷന്‍ ലഭിച്ചത്.  മികച്ച സഹനടൻ, വസ്ത്രാലങ്കാരം, മികച്ച സഹനടി, ഒറിജിനൽ ഗാനം, പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ചിത്രം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ബാർബിയെ നോമിനേറ്റ് ചെയ്തത്. അതേ സമയം മികച്ച സഹനടൻ, വസ്ത്രാലങ്കാരം, മികച്ച സഹനടി, മേക്കപ്പ് ഹെയർസ്റ്റൈലിംഗ്, അഡാപ്റ്റഡ് തിരക്കഥ, ഒറിജിനൽ സ്കോർ, പ്രൊഡക്ഷൻ ഡിസൈൻ, ഫിലിം എഡിറ്റിംഗ്, സൗണ്ട്, ഛായാഗ്രഹണം, സംവിധാനം, നടന്‍, മികച്ച ചിത്രം തുടങ്ങി 13 വിഭാഗങ്ങളിൽ ഓപ്പൺഹൈമർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.  96-ാമത് അക്കാദമി അവാർഡുകൾ മാർച്ച് 10 ന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും

TAGS :