യുപിഐയില്‍ പുത്തന്‍ നിയമം, 4 മണിക്കൂറോളം പേമെന്റ് നടക്കില്ല

January 16, 2024 Tuesday 04:48 pm

Central Delhi

യുപിഐ ഇന്ന് ഇന്ത്യയില്‍ ആരും ഉപയോഗിക്കാത്തവരായി ഉണ്ടാവില്ല. ഡിജിറ്റല്‍ പേമെന്റ് രാജ്യത്താകെ വ്യാപകമായത് യുപിഐ സജീവമായതോടെയാണ്. ഗൂഗിള്‍ പേയും, പേടിഎം, ഫോണ്‍ പേ അടക്കമുള്ള പേമെന്റ് ആപ്പുകളും ഇതോടൊപ്പം വലിയ ഹിറ്റായി മാറിയിരുന്നു. ഇന്ന് ഗൂഗിള്‍ പേ അടക്കമുള്ള ആപ്പുള്‍ നമ്മുടെ നിത്യോപയോഗത്തിന്റെ ഭാഗമാണ്.

നിരവധി മാറ്റങ്ങള്‍ നിത്യേന യുപിഐ വരാറുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി അതുപോലൊരു മാറ്റം ഇപ്പോള്‍ വന്നെത്തിയിരിക്കുകയാണ്. യുപിഐ ഇടപാടുകളുടെ എണ്ണം ഈ വര്‍ഷം വര്‍ധിപ്പിക്കും. അതുപോലെ ട്രേഡിംഗ് സെറ്റില്‍മെന്റ് ഓപ്ഷനുകളും കൊണ്ടുവന്നിട്ടുണ്ട്. എടിഎമ്മില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കുകയും ചെയ്യാം

എന്നാല്‍ പുതിയ ഇതിലൊന്നും ഉള്‍പ്പെട്ടാത്ത മാറ്റമാണ് യുപിഐയില്‍ പുതുതായി വന്നിരിക്കുന്നത്. നേരത്തെ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു. പുതിയതായി വന്ന യുപിഐ ഫീച്ചര്‍ ഇടപാടുകളുടെ ടൈം ലിമിറ്റഡാണ്.

 

ഇത് സര്‍ക്കാര്‍ നേരിട്ട് കൊണ്ടുവരുന്നതാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആദ്യ ഇടപാടുകള്‍ക്ക് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് ഡിജിറ്റല്‍ പേമെന്റ് തട്ടിപ്പുകളെ തടയാന്‍ കൂടിയാണ്. നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഒരു ട്രാന്‍സാക്ഷന്‍ വിന്‍ഡോയിലൂടെ മാത്രമേ ഈ പണം ഒരാളുടെ കൈവശമെത്തൂ.

രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള പേമെന്റുകള്‍ക്കാണ് ഈ രീതി വരുന്നത്. ഈ വിന്‍ഡോ പ്രകാരം ഒരു യൂസര്‍ക്ക് താന്‍ നടത്തിയ പണമിടപാട് പിന്‍വലിക്കാന്‍ സാധിക്കും. ഇതിലൂടെ അയച്ച പണം തിരിച്ച് നമ്മുടെ അക്കൗണ്ടില്‍ തന്നെയെത്തും. നമുക്ക് പണം നഷ്ടമാവില്ല. നമ്മള്‍ അയച്ച വ്യക്തി മാറിപ്പോയിട്ടുണ്ടെങ്കില്‍ അത് മാറ്റി, ഈ തുക ആ വ്യക്തിക്ക് നല്‍കാനുള്ള ഓപ്ഷനും പുതിയ ഇടപാടിലുണ്ടാവും.

 

പുതിയൊരു കോണ്ടാക്ടിന് പണം അയക്കുമ്പോള്‍ തീര്‍ച്ചയായും ഇത്തരത്തില്‍ അബദ്ധം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്. നിങ്ങള്‍ പുതിയൊരു വ്യക്തിയുമായി ഇടപാട് നടത്തിയാല്‍ നാല് മണിക്കൂര്‍ കഴിയാതെ ഈ തുക ആ വ്യക്തിയുടെ അക്കൗണ്ടിലേക്ക് എത്തില്ല.

ഈ നാല് മണിക്കൂറില്‍ നിങ്ങള്‍ക്ക് ഈ ഇടപാട് തെറ്റാണോ ശരിയാണോ എന്ന് പരിശോധിക്കാം. അതുപോലെ തട്ടിപ്പാണോ എന്നും നോക്കാം. അത്തരത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് മാറ്റാനും സാധിക്കും. അതിലൂടെ പണം നഷ്ടപ്പെടാനുള്ള സാധ്യത തന്നെ ഇല്ലാതാക്കാം. ഇടപാടുകള്‍ രണ്ടായിരം രൂപയ്ക്ക് മുകളിലാണെങ്കില്‍ മാത്രമേ ഈ ഓപ്ഷന്‍ ലഭിക്കൂ.

 

കടകള്‍, റീട്ടെയില്‍-ഹോള്‍സെയില്‍ വ്യാപാരികള്‍ എന്നിവരൊന്നും രണ്ടായിരത്തിന് മുകളിലുള്ള യുപിഐ പേമെന്റുകള്‍ സ്വീകരിക്കുന്നില്ല. പ്രധാന കാരണം സാധനങ്ങള്‍ വാങ്ങുന്ന യൂസര്‍മാര്‍ ഇടപാടുകള്‍ പിന്‍വലിക്കും എന്ന് ഭയന്നിട്ടാണ്. അതുകൊണ്ട് കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം പൂര്‍ണമായി ഇത് നടപ്പിലാക്കി തുടങ്ങിയിട്ടില്ല

TAGS :