മനോരമയുടെ പിടി അയയുന്നോ?

August 18, 2022 Thursday 05:59 pm

Thiruvananthapuram

കേരളത്തിലെ ജനതയുടെ പ്രത്യേകിച്ച് കോൺഗ്രസുകാരുടെയും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരുടെയും വിശ്വസ്തമായ പത്രമാണ് മലയാള മനോരമ. മറ്റൊരു പത്രങ്ങളും ലഭിക്കാത്തത്ര സ്വീകാര്യത ഇവരുടെ ഇടയിൽ മനോരമക്കുണ്ട്. ഈ സ്വീകര്യാതക്ക് കുറവ് സംഭവിച്ചിട്ടുണ്ടോ എന്നാണ് നാമിവിടെ പരിശോധിക്കുന്നത്.

നമുക്കെല്ലാവർക്കുമറിയാം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ കുറ്റങ്ങൾ വളരെ കൃത്യമായി തുറന്നു കാട്ടുന്ന പത്രം എന്നാണ് മനോരമയെക്കുറിച്ചുള്ള അഭിപ്രായം. എന്നാൽ അടുത്ത കാലത്തുണ്ടായ ഒരു സംഭവത്തോടെ മനോരമയുടെ ആ പ്രതിഛായ നഷ്ടമായിരിക്കുകയാണ്.

മനോരമയിൽ സീനിയർ റിപ്പോർട്ടറായ അനി ഇമ്മനുവൽ മന്ത്രി ആന്റണി രാജുവിനെതിരെ വസ്തു നിഷ്ഠമായ തെളിവോട് കൂടി ഒരാരോപണം ഉന്നയിച്ചിരുന്നു. അദ്ദേഹം ഒരു കേസിലെ മെറ്റീരിയൽ ഒബ്ജെക്ടിൽ കൃത്രിമം കാണിച്ചു എന്നാണാ ആരോപണം. ഇദ്ദേഹത്തിന്റെ ഈ പ്രവർത്തി പ്രതിയെ വെറുതെ വിടാനിടയാവുകയും ചെയ്തിരുന്നു.ആന്റണി രാജുവിന്റെ ഈ കുറ്റകൃത്യങ്ങളെല്ലാം തന്നെ നിശിതമായ തെളിവോടുകൂടി അനിൽ ഇമ്മനുൽ പുറത്തു കൊണ്ട് വന്നു. പക്ഷെ ഇത് മനോരമ പ്രസിദ്ധീകരിക്കാൻ തയാറായില്ല എന്നതാണ് രസകരം.

എന്നാൽ അദ്ദേഹം അത് തന്റെ ഫേസ്ബുക് പേജിൽ കൂടി അത് പുറത്തു കൊണ്ടുവന്നു.അതോടെ മനോരമയുടെ ഇരട്ടതാപ്പ് ജനങ്ങളറിയുകയും ചെയ്തു.

മനോരമയുടെ ഈ സിപിഎം അനുഭാവ പ്രവർത്തി അവരുടെ വിശ്വാസ്യതയിൽ വൻ തോതിലുള്ള ഇടിവുണ്ടാക്കി.

TAGS :