സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട വയോജനങ്ങൾക് നീതി ഉറപ്പാക്കുക.

August 16, 2022 Tuesday 07:54 am

Kottayam

കോട്ടയത്തു കാടമുറിയിൽ സ്വന്തം വീട്ടിൽ നിന്ന് വാടകക്കാർ പുറത്താക്കിയ വയോജന ദമ്പതികൾക് നീതി ലഭിക്കണം എന്ന ആവശ്യവുമായി ഓഗസ്റ്റ് 16 ചൊവ്വാഴ്ച കടമുറിയിൽ വെച്ചുജനങ്ങളുടെ പ്രതിഷേധ പ്രകടനം നടക്കുന്നു.

കഴിഞ്ഞ നാലുപതിറ്റാണ്ടു കാലമായി ജനങ്ങൾക് വേണ്ടിയും നാടിനു വേണ്ടിയും ജീവിതം ഉഴുഞ്ഞു വെച്ച ഒരു സാധാരണ മനുഷ്യനാണ് എസ്. ബാബുജി .പൊതുപ്രവത്തനം ,കാരുണ്യപ്രവത്തനം, പരിസ്ഥിതി പ്രവർത്തനം, ഇവക്കൊക്കെ വേണ്ടി തന്റെ ജീവിതത്തിന്റെ ഏറിയകൂറും ബലിയർപ്പിച്ച ഈ വ്യക്തിക്കും ഭാര്യയ്ക്കും ഇപ്പോൾ കിടപ്പാടം പോലും നഷ്ടപ്പെട്ട് ബന്ധു വീടുകളിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

തങ്ങളുടെ ജീവിതത്തിൽ നേടിയ സമ്പാദ്യങ്ങളെല്ലാം ചിലവഴിച്ചു കാടമുറിയിൽ വയോജനങ്ങൾക് താമസിക്കാനായി നമ്മൾ കുടുംബ വീട് എന്ന ഒരു സംരംഭം ഇവർ ആരംഭിച്ചിരുന്നു. എന്നാൽ ഈ സംരംഭം വേണ്ട രീതിയിൽ ഫലപ്രദമായില്ല.പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഈ സ്ഥലത്തു ആഞ്ജനേയ കളരി മർമ ചികിത്സാലയവുമായി പാർട്ണർഷിപ്പായി ഒരു ആയുർവേദ ചികിത്സാലയം ആരംഭിച്ചു. തുടക്കത്തിൽ തന്നെ പാർട്ണർ ഷിപ്പിന്റെ എല്ലാ നിയമങ്ങളും ഇവർ ലംഖിച്ചുവെങ്കിലും ജനങ്ങൾക് വേണ്ടി നടത്തുന്ന ഒരു സംരംഭമായിരുന്നതിനാൽ അധികം എതിർപ്പുകൾ ബാബുജിയും കുടുംബവും പ്രകടിപ്പിച്ചില്ല . എന്നാൽ പാർട്ണർഷിപ്പിന്റെ കാലാവധി തീരുന്ന സമയമായപ്പോഴേക്കും അവര്ക് രെജിസ്ട്രേഡ് കത്തും ലീഗൽ നോട്ടീസും അയച്ചെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ല. അതിന് ശേഷമാണ് ജൂലൈ 9 തങ്ങൾക്കനുവദിക്കപ്പെട്ട കഴിഞ്ഞ 4വർഷമായി താമസിച്ചു കൊണ്ടിരുന്ന മുറികളിൽ ആഞ്ജനേയ കളരിയുടെ ഗുണ്ടകൾ അതിക്രമിച്ചു കയറുകയും അതിലെ ബാബുജിയുടെയും കുടുംബത്തിന്റെയും സ്ഥാവര ജംഗമ വസ്തുക്കളെല്ലാം അവിടെ നിന്നും അടിച്ചു മാറ്റുകയും അവരുടെ ലേഡീസ് സ്റ്റാഫിനെ അവിടെ താമസിപ്പിക്കുകയും ചെയ്തത്.ആ മുറിയുടെ വാതിൽ ഇളക്കി മാറ്റിയാണ് അക്രമികൾ അവിടെ ആധിപത്യം സ്ഥാപിച്ചത്.

ഇതിനെ തുടർന്ന് അടുത്തുള്ള വാകത്താനം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. പലവഴിക്ക് ശ്രമങ്ങൾ നടത്തിയിട്ടും ഒന്നും തന്നെ ഫലവത്തായില്ല. ഇതേ തുടർന്നാണ് നല്ലവരായ ജനങ്ങളുടെ മുമ്പിൽ തന്റെ പ്രശ്നങ്ങൾ വയ്ക്കുവാൻ ബാബുജി നിർബന്ധിതനായി തീർന്നത്. ഓഗസ്റ്റ് 16ന് നടക്കുന്ന ജനകീയ കൂട്ടായ്മ അഞ്ജന കളരി ഗുരുക്കളുടെയും സംഘത്തിന്റെ യും ചെയ്തികൾക്ക് അറുതി വരുത്തുവാൻ വഴിയൊരുക്കുമെന്നാണ് ബാബുജിയും കുടുംബവും ഉറച്ച് വിശ്വസിക്കുന്നത്.